ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം.

താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം.

നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

Leave a Reply

spot_img

Related articles

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.തൃശ്ശൂർ താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകൾ...

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...