ലാബ് അസിസ്റ്റൻ്റ് നിയമനം

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റൻ്റ് 5 ഒഴിവുകൾ നിലവിലുണ്ട്. പട്ടികജാതി, ഈഴവ, ഓപ്പൺ,മുസ്‌ലിം വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളാണ്. സയൻസ്/അഗ്രിക്കൾച്ചറൽ /ഫിഷറീസ് എന്നീ വിഷയങ്ങളിൽ ഹയർ സെക്കൻഡറി  തത്തുല്യ യോഗ്യതയും ലബോറട്ടറി ജോലികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി  2024 ജനുവരി ഒന്ന്‌ പ്രകാരം 18നും 41നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം  (നിയമാനുസൃതമായ വയസിളവ് അനുവദനീയം) . യോഗ്യരായ ഉദ്യോഗാർഥികൾ 2025  മാർച്ച് 12- ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...