ചെന്നൈ: റെഡ്പിക്സ് യുട്യൂബ് ചാനൽ എഡിറ്ററും സി.ഇ.ഒയുമായ ഫെലിക്സ് ജെറാൾഡിനെ ഡൽഹിയിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഫെലിക്സ് ജെറാൾഡ് നടത്തിയ അഭിമുഖത്തിൽ യുട്യൂബറായ സവുക്ക് ശങ്കർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വനിത പൊലീസുകാർക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സവുക്ക് ശങ്കറെ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ഫെലിക്സ് ജെറാൾഡ് മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സ്റ്റാലിൻ കുടുംബത്തിനും ഡി.എം.കെ സർക്കാറിനും എതിരെ സവുക്ക് ശങ്കർ അഴിമതി ആരോപണങ്ങളുന്നയിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.