മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്

മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎല്‍എ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും.

മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മാമിയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാ‌ടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടാകുമെന്ന് വിവരമുണ്ട്.

Leave a Reply

spot_img

Related articles

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍...

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...