വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത; തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി

വയനാട്ടിൽ നാലാം ദിനം നടിത്തിയ തിരച്ചിലിൽ ജീവൻ്റെ തുടിപ്പ് കണ്ടെത്തി.സൈന്യം 4 പേരെ രക്ഷപ്പെടുത്തി.

രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്.

ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത മേഖലയിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.

നാല് പേരെയും ബന്ധുവീട്ടിലേക്ക് അയച്ചതായും അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ നാലാം നാളാണ് രക്ഷപ്പെടുത്തല്‍.

Leave a Reply

spot_img

Related articles

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...

കണ്ണൂർ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

കണ്ണൂർ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.ഉളിയില്‍ ചിറമ്മല്‍ ഹൗസില്‍ കെ.ടി.ഫൈജാസാണ് (36) മരിച്ചത്. ഫൈജാസ് സഞ്ചരിച്ചിരുന്ന കാർ പുന്നാട്ടുവച്ച്‌ മറ്റൊരു കാറുമായി...

കെഎസ്‌ആര്‍സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാം

കെഎസ്‌ആര്‍സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാം.ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി...