റെയിൽവെ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
കണ്ണൂർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ.
ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലാണ് ഇയാൾ.
റെയിൽവെ സ്റ്റേഷനിലും പരിസരത്തും ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.