താലൂക്ക് യൂണിയൻ പ്രസിഡന്റിനെ എൻഎസ്എസ് നീക്കി

എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റിനെ എൻഎസ്എസ് നീക്കി.

എൻ.എസ്.എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പ്രസിഡന്റു സ്ഥാനത്തുനിന്ന്‌ എൻ എസ് എസ് നീക്കിയത്.

നായർ സർവീസ് സൊസൈറ്റിയുടെ സമദൂര നയത്തിൽ നിന്ന്‌ വ്യത്യസ്ത തീരുമാനം എടുത്തതോടെയാണ് നടപടി.

സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താമെങ്കിലും സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്നവർ രാഷ്ട്രീയ താത്‌പര്യങ്ങളോടെ പെരുമാറരുതെന്ന് നിർദ്ദേശമുണ്ട്.

മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റായ സി.പി.ചന്ദ്രൻ നായർ ഇതു മറികടന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

ഇതോടെ താലൂക്ക് യൂണിയൻ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവച്ച് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു.

അംഗങ്ങൾ രാജിവെച്ചതോടെ യൂണിയൻ കമ്മിറ്റി നിലവിലില്ലാതായി. ഇതോടെ സി.പി.ചന്ദ്രൻ നായർ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താകുകയുമായിരുന്നു

ഇതേ തുടർന്ന് അഡ്‌ഹോക് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...