മാധ്യമ അക്രഡിറ്റേഷൻ പുതുക്കൽ നവംബർ 30 വരെ

മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2025-ലേക്കു പുതുക്കാൻ ഓൺലൈനായി 2024 നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റിപ്പോർട്ടർമാർ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷൻ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താൽ നിലവിലുള്ള പ്രൊഫൈൽ പേജ് ലഭിക്കും. പാസ്‌വേഡ് ഓർമയില്ലാത്തവർ ‘ഫോർഗോട്ട് പാസ്‌വേഡ്’ വഴി റീസെറ്റ് ചെയ്താൽ പുതിയ പാസ്വേഡ് നിങ്ങളുടെ അക്രഡിറ്റേഷൻ കാർഡിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയിൽ എത്തും. (പുതിയ പാസ്‌വേഡ് മെയിലിന്റെ ഇൻബോക്‌സിൽ കണ്ടില്ലെങ്കിൽ സ്പാം ഫോൾഡറിൽ കൂടി പരിശോധിക്കണം.)

പ്രൊഫൈലിൽ പ്രവേശിച്ചാൽ ‘റിന്യൂ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേർക്കാം. തുടർന്ന്, അപ്‌ഡേഷനുകൾ ‘കൺഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രിന്റൗട്ടുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നവംബർ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് നിർബന്ധമായും സമർപ്പിക്കണം.

2024ൽ ഓൺലൈനായി അപേക്ഷിച്ച് കാർഡ് നേടിയവർക്കും പുതിയതായി അക്രഡിറ്റേഷൻ ലഭിച്ചവർക്കുമാണ് ഇത്തവണ പുതുക്കാൻ അവസരമുള്ളത്. അടുത്ത വർഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷൻ റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....