പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ (20) വൈകിട്ട് 4 ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും. കേരളം മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം, ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഗോബ്രഗഡെ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം. എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സാംസ്‌കാരികകാര്യ, , ഡയറക്ടര്‍, പുരാവസ്തുവകുപ്പ് ഇ. ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പുരാതത്ത്വ പഠനങ്ങള്‍ക്കുവേണ്ടി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതത്ത്വ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസ്സജ്ജീകരിക്കപ്പെട്ടു. മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങള്‍ക്കനുസൃതമായി, ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിലവില്‍ മ്യൂസിയം സമഗ്രമായി നവീകരിച്ചിരിക്കുകയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയില്‍ പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...