വൈദ്യുതി മുടങ്ങും

ചിറ്റൂര്‍ 66 കെ.വി വൈദ്യുതി സബ് സ്റ്റേഷനില്‍ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 22, 23, 24, 25 തീയതികളില്‍ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ സബ് സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് ചിറ്റൂര്‍ പ്രസരണമേഖല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു. ശ്രീജിത്ത് അറിയിച്ചു.

രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ 110 കെ.വി കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കണ്ണമ്പുള്ളി സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണമായിരിക്കും മുടങ്ങുക.

220 കെ.വി പാലക്കാട് സബ്‌സ്റ്റേഷനുകളില്‍ നിന്നും കൊല്ലങ്കോട് സബ്‌സ്റ്റേഷനിലേക്കുള്ള 110 കെ.വി ലൈനിലൂടെയും 220 കെ.വി പാലക്കാട് സബ്‌സ്റ്റേഷനില്‍ നിന്നും കൊഴിഞ്ഞാമ്പാറ വഴി കൊല്ലങ്കോട് സബ്‌സ്റ്റേഷനിലേക്കുള്ള 110 കെ.വി ലൈനിലൂടെയുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ ചില പ്രദേശങ്ങളില്‍ പൂര്‍ണമായോ തടസപ്പെടും.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...