യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍ അഥവാ കെ.ഡിസ്കിലാണ് ഡോ.പി.സരിന് നിയമനം നല്‍കുക എന്നാണ് സൂചന.കെ.ഡിസ്കില്‍ മീഡിയ കണ്‍സള്‍ട്ടന്റായിട്ടായിരിക്കും സരിന്റെ നിയമനം.വൈകാതെ നിയമന ഉത്തരവ് പുറത്തിറങ്ങിയേക്കും.നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന് സി.പി.എം സ്ഥാനാർത്ഥിയായി മാറിയ സരിന് നിയമനം നല്‍കണമെന്നാണ് സർക്കാർ താല്‍പര്യം.സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഡോ.സരിൻ മുഖ്യമന്ത്രിക്ക് ചില നിർദേശങ്ങള്‍ സമർപ്പിച്ചിരുന്നു.