പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി.പാലക്കാട് വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ 6 വയസുഉള്ള മകൻ ഇവാൻ സായിക്കിനെയാണ് തട്ടികൊണ്ട് പോയത്. വെള്ള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലാണ് കുട്ടിയെ തട്ടി കൊണ്ട് പോയത്. പിതാവിന്റെ കൈയിൽ നിന്നും കുട്ടിയെ ബലമായി തട്ടി കൊണ്ടു പോവുകയായിരുന്നു. വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു.

