എം എൽ എ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.സമീപകാലത്ത് ഒന്നും കേട്ടിട്ടില്ലാത്ത തരത്തിൽ വിഷയത്തിൽ പാർട്ടി നടപടിയെടുത്തു.വ്യക്തികളുടെ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല.സ്ത്രീപക്ഷത്തു നിന്ന് നിലപാടെടുക്കുന്നവരാണ് തങ്ങൾ. ഇഷ്ടക്കാർക്ക് സംഭവിക്കുമ്പോൾ മറ്റൊരു അഭിപ്രായം പറയുന്ന ശീലമില്ല.പരാതിയിൽ അന്വേഷണം നടക്കട്ടെ,നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.തെരഞ്ഞെടുപ്പിൽ പുതിയ അജന്റ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഷാനിമോൾ ഉസ്മാൻ.

