വോട്ടര്‍പട്ടിക ക്രമക്കേടില്‍ സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് ഉത്തരവാദിത്തം; പി. സരിന്‍

വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിന്‍.

ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവര്‍ എന്തായാലും മാറി മാറി പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസിലാക്കാന്‍ വൈകിട്ട് നാലിന് എന്റെ പേരിലുള്ള വീടിന് മുന്നില്‍ വെച്ച് പത്രസമ്മേളനം നടത്തുകയാണ്.

എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറി പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഏതായാലും രണ്ട് മുന്നണിയും നമ്മള്‍ക്കെതിരെ തിരിയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സത്യം ജനങ്ങളെ ബോധിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

നമ്മളെ അവര്‍ക്ക് ഒത്ത എതിരാളിയായോ തോല്‍പ്പിക്കേണ്ട ആളായോ ഒക്കെ തോന്നുന്നുണ്ടല്ലോ,. വ്യാജ പ്രചാരണം നടത്തി കീഴ്‌പ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയുകയാണ്.’ പി. സരിന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...