ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം; ലംഘിച്ചാൽ കർശന നടപടിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം: ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.രാത്രി 10 മണി വരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം അനുവാദം നൽകിയിട്ടുള്ളത്. അതിനുശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും ശബ്ദത്തിന്റെ തോത് അനുവദനീയമായ ഡെസിബലിന് മുകളിലേക്ക് ഉയർത്തരുതെന്നും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പോലീസിന് നിർദേശം നൽകി.ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ ചേമ്പറിൽ യോഗം കൂടിയത്. യോഗത്തിൽ എഡിഎം വിനീത് ടി കെ, വിവിധ പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ലൈറ്റ്സ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...