ഭക്തജന തിരക്ക്: ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി / സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ ജൂലൈ ഒന്നുമുതൻ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ എല്ലാ ദിവസവും വി ഐ പി / സ്പെഷ്യൽ ദർശനങ്ങൾക്ക്
നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും സുഖദർശനമൊരുക്കാനാണ് ഈ തീരുമാനം.

ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല.

പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

Leave a Reply

spot_img

Related articles

കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ആവശ്യമെങ്കിൽ കടുവയെ വെടിവെക്കാം; എ.കെ ശശീന്ദ്രൻ

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീയെ കൊല്ലപ്പെട്ട സാഹചര്യത്തിൽആവശ്യമെങ്കിൽ കടുവയെ വെടിവയ്ക്കാമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാൻ ഉത്തരവ്...

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത ഇന്ന് രാവിലെയാണു...

അതിരമ്പുഴയിൽ ഇന്ന് ഗതാഗത ക്രമീകരണം

സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണവുമായി ബന്ധപ്പെട്ട് ഇന്ന് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.വൈകുന്നേരം 4 മുതൽ 10...

കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു

ചെങ്ങന്നൂർ എംസി റോഡിൽ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചർ...