എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ സഹകരണത്തോടെ രൂപീകരിക്കുന്ന വിവരാവകാശ ക്ലബ്ബിന്റെ ഉത്ഘാടനം ഡിസംബര്‍ 9 ന് ഉച്ചയ്ക്ക് 2.30 ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോണ്‍സ വിജയ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അധ്യക്ഷന്‍ ഡി. ബി ബിനു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, പരിവര്‍ത്തന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഐപ്പ് ജോസഫ്, കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി സി. ലക്ഷ്മി, അസി. പ്രൊഫ. ടി.എ കാവ്യ തുടങ്ങിയവര്‍ സംസാരിക്കും.
വിവരാവകാശ കമ്മിഷന്‍ ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 9 ന്
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഡിസംബര്‍ ഒമ്പതിന് എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ വിവരാവകാശ കമ്മിഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരി, ഒന്നാം അപ്പീല്‍ അധികാരി, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. 10.15 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.