സഞ്ജുവിന് പിന്നില്‍ റിഷഭ് പന്ത്; സവിശേഷ പട്ടികയില്‍ ഇടം നേടി ലക്‌നൗ ക്യാപ്റ്റന്‍, കൂട്ടിന് സൂര്യ

ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തോ അതിന് താഴെയോ കളിച്ച് കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണ് പിന്നില്‍ ഇടം നേടി റിഷഭ് പന്ത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.ഇതോടെ പന്ത് മൂന്നാം നമ്പറില്‍ കളിച്ച് രണ്ട് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. ഹെന്റിച്ച് ക്ലാസന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും രണ്ട് സെഞ്ചുറികള്‍ വീതം നേടിയവരാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സിനും മൂന്ന് സെഞ്ചുറികളുണ്ട്. ലക്ൗവിന് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് പന്ത്. ക്വിന്റണ്‍ ഡി കോക്ക് (140*), മാര്‍കസ് സ്‌റ്റോയിനിസ് (124*), മിച്ചല്‍ മാര്‍ഷ് (117), കെ എല്‍ രാഹുല്‍ (103*, 103*) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍

Leave a Reply

spot_img

Related articles

മട്ടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവംകടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്ബത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ്...

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും.

പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.പ്രതിമാസ ദ്വൈമാസം...

ശക്തമായ മഴയെ തുടർന്നുണ്ടായി കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്. വൈകിട്ട് 4:30ഓടെയാണ് അപകടം മരം വീണതിനെ തുടർന്ന്...

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ...