അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി R.L.V രാമകൃഷ്ണന്‍

കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍.

കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു.

തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കും.

ഇവര്‍ മുമ്ബും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഇവർക്കെതിരേ നേരത്തേ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് താന്‍ പരാതി നല്‍കിയിരുന്നു.

തനിക്കെതിരായ പരാമര്‍ശത്തില്‍ സത്യഭാമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും.

കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ...

കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം...

ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ്...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...