ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. മുംബൈ ടീമില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് തിരിച്ചെത്തി