‘ICCയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റൻ’; രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോഡ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോർഡ്. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്ത് സ്വന്തമാക്കിയത്.ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലില്‍ തോറ്റു.മുന്‍ നായകന്‍ എം എസ് ധോണി ഇന്ത്യയ്ക്ക് ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാംപ്യൻസ് ട്രോഫിയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ കാലത്ത് ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല.ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ചാം ഫൈനലാണിത്. രണ്ട് തവണ ഇന്ത്യ ചാമ്പ്യൻമാരായി. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഒരു തവണ ശ്രീലങ്കക്കൊപ്പം സംയുക്ത ചാമ്പ്യൻമാരും 2013ല്‍ ധോണിക്ക് കീഴിലും. ഇന്നത്തെ വിജയത്തോടെ ദുബായില്‍ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാല്‍ ഡുനെഡിനില്‍ 10 ജയം നേടിയ ന്യൂസിലന്‍ഡിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താൻ ഇന്ത്യക്കാവും

Leave a Reply

spot_img

Related articles

‘അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്‌സിന്റെ പരാതി

സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതിയുമായി ആശാവര്‍ക്കേഴ്‌സ്. അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളാ ആശ...

ഒടുവില്‍ ബന്ധുക്കള്‍ ഷെമിയോട് പറഞ്ഞു: ഇത്തിരി ബോധം തെളിഞ്ഞ നേരത്തും ആ ഉമ്മ തിരക്കിയ പൊന്നുമോന്‍ അഫ്‌സാന്റെ മരണവാര്‍ത്ത

സ്വന്തം മകന്റെ മര്‍ദനമേറ്റ് ബോധം മറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഉണരുമ്പോള്‍ കുടുംബമാകെ ശിഥിലമായ ദാരുണ അവസ്ഥയാണ് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ ഉമ്മ ഷെമിയുടേത്....

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം: ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍.അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത...

കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവിയാണ്, മാല ചോദിച്ചിട്ട് തന്നില്ല, അതാണ് കൊന്നത്’ പൊലീസിനോട് അഫാന്‍

മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ്...