റിലീസ് തീയതി അടുത്തതോടെ മണിരത്നത്തിന്റെ തഗ് ലൈഫിനെക്കുറിച്ചുള്ള വാർത്തകള്‍ നിറയുന്നുണ്ട് സിനിമ കോളങ്ങളില്‍. 36 കൊല്ലത്തിന് ശേഷം കമല്‍ മണിരത്നം എന്നിവര്‍ ഒന്നിക്കുന്ന ചിത്രം 2025 ജൂൺ 5 നാണ് പ്രദർശനത്തിനെത്തുന്നത്.ചിത്രത്തിലെ തൃഷ കൃഷ്ണനും കമൽ ഹാസനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും 30 വർഷത്തെ പ്രായവ്യത്യാസമുണ്ടായിട്ടും അവർ റോമാന്‍സ് ചെയ്യുന്നു എന്നതും വലിയ ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ തൃഷ പങ്കെടുത്തിരുന്നു. ട്രെയിലറില്‍ കാണിച്ച കമൽ ഹാസനുമായുള്ള റൊമാന്‍സ് രംഗങ്ങളുടെ പേരില്‍ വന്ന വിമർശനങ്ങൾക്കും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾക്കും തൃഷ ഇവിടെ മറുപടി നല്‍കിയിരിക്കുകയാണ്.