സ്ത്രീകള്‍ക്ക് മാസം 3000 രൂപ നല്‍കും, ജാതിസെന്‍സസ് നടപ്പാക്കും; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രകടനപത്രിക

സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4000 രൂപയും സഹയധനം നല്‍കും. ജാതി സെന്‍സസും മുന്നണി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.ഭരണ പക്ഷത്തിന് പിന്നാലെ പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലും നിറഞ്ഞ് നിന്നത് ക്ഷേമ പദ്ധതികള്‍ തന്നെ. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 1500 രൂപ മാസ സഹായം പ്രഖ്യാപിച്ചത്. പ്രകടന പത്രികയില്‍ അത് 2100 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം വാഗ്ദാനം നല്‍കുന്നത് 3000 രൂപയാണ്. കര്‍ണാടകയില്‍ നടപ്പാക്കിയ ഗൃഹലക്ഷ്മി പദ്ധതിക്ക് സമാനമായി മഹാലക്ഷ്മി യോജന എന്നപേരിലാണ് പദ്ധതി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ഉറപ്പ് നല്‍കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 4000 രൂപ മാസ സഹായം, കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ വാഗ്ദാനമുണ്ട്.പ്രതീക്ഷിച്ച പോലെ ജാതി സെന്‍സസും പ്രതിപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ട്. കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കാര്‍ഷിക കടം 13 ലക്ഷം വരെ എഴുതി തള്ളുകയും ചെയ്യുമെന്നാണ് ഉറപ്പ്. മുംബൈയിലെ ബികെസി ഗ്രൗണ്ടില്‍ നടന്ന റാലി പ്രതിപക്ഷ സഖ്യത്തിന്ര്‍റെ ശക്തിപ്രകടനമായി മാറി. സേനാ നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതൃനിര ഒന്നാകെ വേദിയിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...