എം.സി റോഡില്‍ അന്തര്‍ സംസ്ഥാന ബസില്‍ നിന്നും 72 ലക്ഷം രൂപ പിടികൂടി

എം.സി റോഡില്‍ അന്തര്‍ സംസ്ഥാന ബസില്‍ നിന്നും പിടികൂടിയത് 72 ലക്ഷം രൂപ.രണ്ടു ബംഗളൂരു സ്വദേശികളാണ് ഇതു സംബന്ധിച്ച്‌ എക്‌സൈസ് കസ്റ്റഡിയില്‍ ഉള്ളത്.ഇന്നു രാവിലെ ഒന്‍പതു മണിയോടെ ഓടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിനു മുന്‍ഭാഗത്തു വച്ചാണു ബസില്‍ പരിശോധന നടത്തിയത്. ക്രിസ്മസ് ന്യൂ ഇയര്‍ – തെരഞ്ഞെടുപ്പ് എന്നിവ പ്രമാണിച്ച്‌ ഇന്നു രാവിലെ സ്‌പെഷല്‍ ഡ്രൈവ് നടത്താന്‍ നിര്‍ദേശം ലഭിച്ചിരുന്നു. എട്ടരയോടെയായിരുന്നു ജെ.എസ്.ആര്‍ ബസ് എത്തുന്നത്. പരിശോധന നടത്തുന്നതിനിടെ ഒരാളുടെ ബാഗില്‍ കുറച്ച്‌ അധികം പണം കണ്ടെത്തി. ഇയാള്‍ക്കു ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി ഉണ്ടായിരുന്നല്ല.ഇയാളെ കൂടുതല്‍ പരിശോധിച്ചതോടെ ധരിച്ചിരുന്ന ജാക്കറ്റില്‍ പ്രത്യേക അറകള്‍ ഉണ്ടക്കി അതില്‍ പണം ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയേയും എക്‌സൈസ് കസറ്റഡിയില്‍ എടുത്തിട്ടുണ്ട്.സ്വര്‍ണം വാങ്ങാന്‍ കോട്ടയത്തേക്കു കൊണ്ടുവന്ന പണമാണെന്നാണ് എക്‌സൈസിനോട് ഇവര്‍ പറഞ്ഞത്. എന്നാല്‍, പണത്തിന്റെ രേഖകളോ ഒന്നും ഇവരുടെ പക്കല്‍ ഇല്ല.വിവരം ഇന്‍കം ടാകസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ എത്തി തുകയും ആളെയും കസ്റ്റഡിയില്‍ എടുക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...