പാലക്കാട്ടെ ബിജെപി ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്

പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.

പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് പ്രചരണം പ്രതിസന്ധിയിലായതോടെയാണ് ആര്‍എസ്എസ് ഇടപെടല്‍.

ആര്‍എസ്എസിന്റെ രണ്ട് സംഘടന സെക്രട്ടറിമാരാണ് ബിജെപി പ്രവര്‍ത്തകരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ വിളിച്ചുചേര്‍ത്തി നടത്തിയ യോഗമാണ് നടന്നത്.

തൃശ്ശൂരിലെ വിജയം പാലക്കാട് ആവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദേശം നല്‍കി. പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും വ്യക്തിക്കായല്ല പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ്...

ചേലക്കരയിൽ ഇന്ന് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന്...