മൂന്നാം മോദി സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍ എസ്‌ എസ്

അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍ എസ്‌ എസ്.

ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും നാഗ്‌പൂരില്‍ നടന്ന ആര്‍ എസ്‌ എസ് സമ്മേളണം നിര്‍ദ്ദേശം നല്‍കി.

പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നാണ് ആര്‍ എസ്‌ എസ് വ്യക്തമാക്കിയിരിക്കുന്നത്.

മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍ എസ്‌ എസിന്റെ ആവശ്യം. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സ‍ർക്കാർ മുൻഗണന നല്‍കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

നാഗ്പൂരില്‍ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്ന് പറഞ്ഞ ആര്‍ എസ്‌ എസ് നേതൃത്വം പ്രതിപക്ഷത്തെ ശത്രുവായി കാണേണ്ടതില്ലെന്നും പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എസ്‌ എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.

Leave a Reply

spot_img

Related articles

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....

പി.വി. അൻവർ എവിടെയെങ്കിലും പോകട്ടെ; എം.വി. ഗോവിന്ദൻ

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ...

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ...

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്ബറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി...