എസ് അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം). മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും( തിരുമംഗലത്ത് ഇല്ലം, ഒളവണ്ണ കോഴിക്കോട്) തെരഞ്ഞെടുത്തു.

ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരം പ്രതിനിധിയായ ഋഷികേഷ് വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്.

മാളികപ്പുറത്ത് വച്ച് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നു. പന്തളം കൊട്ടാരം പ്രതിനിധിയായ വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ് സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ , ഹൈക്കോടതി നിരീക്ഷ കനായ ടി. ആർ രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...