ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനം; അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പ സേവാസമാജം

ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പ സേവാസമാജം.

നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ് വാങ്ങി പകരം നെയ് നല്‍കാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പസേവാസമാജം വ്യക്തമാക്കി.

വെർച്ചല്‍ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. തീർത്ഥാടകർക്ക് ഇൻഷുറൻസ് എന്ന പേരില്‍ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

തീരുമാനങ്ങള്‍ പിൻവലിച്ചില്ലെങ്കില്‍ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച്‌ പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കുംകഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തില്‍ ഒരു ദിവസം പരമാവധി 80,000 പേരെ ദർശനത്തിന് അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...