ശബരിമല സ്വർണക്കൊള്ളകേസിലെ പ്രതികൾക്ക് അന്താരാ ഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായി യുടെ മൊഴി. സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സം ഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നൽകിയത്.500 കോടിയിൽപരം രൂപയുടെ ഇടപാടാണ് സ്വർണപ്പാളി കടത്തിൽ നടന്ന തെന്നാണ് വ്യവസായി മൊഴി നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നൽകുകയും നേരിട്ട് മൊഴി നൽകുകയും ചെയ്തിരുന്നു.

