ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. കേസിൽ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.  എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലിസുകാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം പൊലിസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ചുകൊണ്ട് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്കാണ് വെക്കേണ്ടതെന്ന് ബിഎൻഎസ് നിയമനത്തിൽ പ്രതിപാദിക്കുന്നതിനാൽ ഇത്തരത്തിൽ കൈവിലങ്ങ് അണിയിച്ചത് വിരുദ്ധമായ നടപടിയാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഈ നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്.പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു എന്നിവ കണക്കിലാക്കിയാണ് കൈവിലങ്ങ് വെക്കേണ്ടതെന്നും ഈ നിയമകാര്യങ്ങൾ ഒന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാറിനും അവ മതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ് ഐ ഉദ്യോഗസ്ഥർ അറിയാതെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും എആർ ക്യാമ്പിലെ പൊലിസുകാർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചനകൾ.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...