ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി.ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, ദുരൂഹമായ സാഹചര്യത്തിലാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.ഹൈക്കോടതിയിൽ സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിലെ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം.ആറു വർഷത്തിനുള്ളിൽ സ്വർണത്തിൻെറ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയ്യാറായില്ല.വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു.ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർദ്ധൻ എന്നിവർ പ്രതികളാകും.പ്രതിപ്പട്ടികയിൽ നിന്ന് മുരാരിബാബുവിനെ ഒഴിവാക്കി.പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലൻസ് വകുപ്പിന് നൽകും.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...