ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. പ്രതികളുടെ പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ഇന്ന് ദേവസ്വം ബോർഡ് തീരുമാനമെടുക്കും.ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.ഇതേ നടപടി സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യതയുള്ളത്. പ്രതി പട്ടികയിൽ പേരുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനിച്ചതിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.ഈ കാര്യത്തിൽ ദേവസ്വം ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.

