ശബരിമല നട നാളെ അടയ്ക്കും; ഇന്നു വൈകിട്ട് ആറിനുശേഷം എത്തുന്നവരെ കടത്തിവിടില്ല

ശബരിമല തീർഥാടനത്തി നു സമാപനം കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി,നാളെ നട അടയ്ക്കും.
വൈകിട്ട് ആറിനുശേഷം പമ്പയിലെത്തുന്നവരെ സന്നിധാനത്തേക്കു കടത്തിവിടില്ല. പന്തളം രാജ പ്രതിനിധി പുണർതം നാൾ നാരായണ വർമയുടെ സാന്നിധ്യത്തിലാണ് രാത്രി ഗുരുതി നടക്കുന്നത്.നാളെ രാജപ്രതിനിധിക്കു മാത്രമാണ് ദർശനം. പുലർച്ചെ 5.30 ന് രാജപ്രതിനിധി ദർശനത്തിനെത്തും. അതിനു മുൻപ് തിരുവാഭരണവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങും. രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽ ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടർന്നു ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റവും നടക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...