ശ്രീ ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ(30.10.2024) തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും.
ഒക്ടോബർ 31 നാണ് ശ്രീചിത്തിര ആട്ട തിരുനാൾ. ശ്രീ ചിത്തിര ആട്ട തിരുനാൾ ദിവസത്തെ പൂജകൾക്ക് ശേഷം ഒക്ടോബർ 31 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ ശ്രീ ചിത്തിര ആട്ട തിരുനാൾ പൂജകൾ നടത്തപ്പെടുന്നത്.