ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് റവന്യു വകുപ്പു മന്ത്രി കെ രാജന്‍. കേരള സര്‍ക്കാര്‍ ആതിഥേയരെന്ന നിലയിലാണ് വിശുദ്ധിസേനയെ പരിഗണിക്കുന്നത്. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കാന്‍ 24 മണിക്കൂറും ഇവര്‍ പരിശ്രമിക്കുന്നു. ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തമിഴ്‌നാടില്‍ നിന്നും 1000 ത്തോളം ശുചീകരണ ജീവനക്കാരാണ് ശബരിമലയിലുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം. 300 ഓളം വിശുദ്ധിസേന സന്നിധാനത്തുണ്ട്. ഇവര്‍ക്കുള്ള യൂണിഫോം വിതരണം മന്ത്രി നിര്‍വഹിച്ചു. സന്നിധാനത്തുള്ള അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം. ഡ്യൂട്ടി മജിസ്‌ട്രേറ്റും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഉള്‍പ്പെടെ 299 പേര്‍ സന്നിധാനത്തും 144 പേര്‍ പമ്പയിലും 160 പേര്‍ നിലയ്ക്കലുമുണ്ടാകും. ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍, ശബരിമല എ.ഡി.എം അരുണ്‍. എസ് നായര്‍, അടൂര്‍ ആര്‍.ഡി.ഒ ബി രാധാക്യഷ്ണന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.