രാജ്യസഭാ സീറ്റ് :അവകാശവാദവുമായി സിഎംപിയും ഫോർവേഡ് ബ്ലോക്കും.

കോട്ടയം: രാജ്യസഭാ സീറ്റിനായി സിഎംപിയും ഫോർവേഡ് ബ്ലോക്കും.

ഒഴിവു വരുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് അർഹതപ്പെട്ടതാണ്.

അതുകൊണ്ടു തന്നെ യുഡിഎഫിൽ ആവശ്യം കടുപ്പിക്കാൻ സാധ്യതയില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രണ്ടു കക്ഷികളും ചോദിച്ച സീറ്റുകൾ നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.

പകരം ഉപാധിയായി രാജ്യസഭ സീറ്റ് ഇരു പാർട്ടികളുടെയും നേതാക്കന്മാരായ സി.പി.ജോണും ജി.ദേവരാജനും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സീറ്റുകളിലാണ് ഇരുനേതാക്കളും അവകാശവാദവുമായി ഇപ്പഴും രംഗത്തെത്തുന്നത്.

യുഡിഎഫ് സെക്രട്ടറി കൂടിയാണ് സി.പി.ജോൺ.

തന്റെ പാർട്ടി നിരുപാധിക പിന്തുണയാണ് യു ഡി എഫിനു നൽകുന്നതെന്നാണ് ജോണിന്റെ പക്ഷം.

മറ്റൊരു മുന്നണിയിൽ നിന്നുവന്ന ആർഎസ്പിയ്ക്ക് ലോക്സഭയിൽ പ്രാതിനിധ്യം നൽകിയതിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലോക്സഭയിൽ സീറ്റ് നൽകിയതിലും ഈ രണ്ടു കക്ഷികൾക്കും പരിഭവമുണ്ട്.

അതാണ് അവരിപ്പോൾ പ്രകടിപ്പിക്കുന്നതും.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...