നാളെ മുതൽ സേഫ്റ്റി എക്സിബിഷൻ 

ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  വെള്ളിയാഴ്ച ( മാർച്ച് 8) വരെ സേഫ്റ്റി എക്സിബിഷൻ സംഘടിപ്പിക്കും.

അമ്പലമേടിലെ ജ്വാലഗിരിയിലുള്ള കൊച്ചി റിഫൈനറി ഓഡിറ്റോറിയത്തിൽ (കുഴിക്കാട് ജംഗ്ഷന് സമീപം) ആണ് എക്സിബിഷൻ നടക്കുക.

ബുധനാഴ്ച രാവിലെ 11 ന് ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ  എം.ശങ്കർ സേഫ്റ്റി എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

വ്യവസായ പ്രമുഖരും  നിർമ്മാതാക്കളും വിതരണക്കാരും അണിനിരക്കുന്ന മൂന്നുദിവസത്തെ എക്സിബിഷനിൽ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദർശിപ്പിക്കും.

പൊതുജനങ്ങൾക്കും പ്രദർശനം വീക്ഷിക്കാൻ അവസരമുണ്ട്.

പ്രവേശനം സൗജന്യം.

സുരക്ഷാരംഗത്തെ പുതിയ സാങ്കേതികവിദ്യകളെയും ഉപകരണങ്ങളെയും നേരിട്ട് അറിയുകയും ഈ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്യാം.

Leave a Reply

spot_img

Related articles

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്

കോന്നി കുളത്തുമൺ ഭാഗത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് കാട്ടാനയെ തുരത്താൻ പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി...

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്.അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് പൊലീസ് കണ്ടെത്തി. മക്കളുടെ കാര്യംപോലും നോക്കാൻ പ്രാപ്തിക്കുറവും അമ്മയ്ക്കുണ്ടെന്നാണ് കണ്ടെത്തൽ....

വേടനെതിരെ എൻഐഎയ്ക്ക് പരാതി

റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ്...