റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു.പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്.ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിർമിക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളിലാണ് നിർമാണം നടക്കുന്നത്. കന്നുകാലികളടക്കം പാളത്തിൽ കയറി ഇടിച്ചാൽ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി യോഗം ഇന്ന്

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ,...

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...

അതി‍ർത്തി കടന്നെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു

പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതി‍ർത്തി കടന്നെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ...