എംഎല്‍എയുടെ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തതിനെതിരേ സജി ചെറിയാന്‍

കായംകുളം എംഎല്‍എയുടെ മകന്‍ കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍. സംഭവത്തില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വായിച്ചുവെന്നും അതില്‍ മോശപ്പെട്ട കാര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ”കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പുകവലിക്കുന്നത് മഹാ അപരാധമാണോ ?, ഞാനും പുകവലിക്കാറുണ്ട്.”-മന്ത്രി പറഞ്ഞു.

പുക വലിച്ചെന്ന് എഫ്‌ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുകവലിക്കും അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും”- മന്ത്രി പറഞ്ഞു. ഒരു കെട്ട് ബീഡി വലിക്കുന്ന ആളായിരുന്നു എം ടി വാസുദേവന്‍ നായരെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...