സജി ചെറിയാൻ്റെ മല്ലപ്പള്ളി പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡി ജി പി ഉത്തരവിറക്കി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡി ജി പി ആവശ്യപ്പെട്ടു.ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡി ജി പി ആവശ്യപ്പെട്ടിരുന്നു.അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.