മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്. ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി കുറ്റിശ്ശേരിയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇന്ന് രാവിലെ മാവേലിക്കര നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസ് അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. കോൺഗ്രസ് ഒൻപത്, ബിജെപി 9, എൽഡിഎഫ് 9, ഇടത് വിമതനായി വിജയിച്ച് നാലര വർഷം കോൺഗ്രസ് പിന്തുണയുടെ ചെയർമാൻ സ്ഥാനത്ത് ഇരുന്ന സ്വതന്ത്രൻ ശ്രീകുമാർ ഉൾപ്പെടെ 28 അംഗ നഗരസഭയിൽ 10 പേരുടെ പിന്തുണയോടെയാണ് നൈനാൻസി കുട്ടിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്. ബിനു വർഗീസ് കളം മാറ്റി ചവിട്ടിയതോടെ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു. പിന്നീട് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഒൻപത് വോട്ടുകളും യുഡിഎഫിന് 10 വോട്ടുകൾ ആണ് ലഭിച്ചത്. ഇതോടെ ചെയർമാൻ സ്ഥാനാർത്ഥിയായ സി കുറ്റിശ്ശേരി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.യുഡിഎഫ് പിന്തുണയോടെ അധികാരത്തിൽ വന്ന സ്വതന്ത്രൻ ശ്രീകുമാർ, മുൻധാരണ പ്രകാരമുള്ള കാലയളവിൽ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയാതിരുന്നതാണ് കോൺഗ്രസ് ഇയാളെ അവിശ്വാസത്തിലൂടെ പുറത്താക്കുവാൻ കാരണം. എന്നാൽ ഇടതു വിമതനായി വിജയിച്ച് നാലര വർഷം യുഡിഎഫ് പിന്തുണയോടെ ചെയർമാൻ സ്ഥാനത്ത് ഇരുന്ന ശ്രീകുമാർ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇടത് അംഗത്തിന്റെ കാലുവാരൽ ഉണ്ടായില്ലയിരുന്നെങ്കിൽ എൽഡിഎഫ് നഗരസഭയിൽ അധികാരത്തിൽ എത്തുമായിരുന്നു. കോൺഗ്രസിന്റെ കുത്തകയായ മാവേലിക്കര നഗരസഭയിൽ രണ്ടുതവണ മാത്രമാണ് എൽഡിഎഫ് അധികാരത്തിൽ വന്നിട്ടുള്ളത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...