സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിച്ചു

സജി മഞ്ഞക്കടമ്പിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.

കേരള കോൺഗ്രസ് – ഡെമോക്രാറ്റിക് എന്നാണ് സജി മഞ്ഞക്കടമ്പിൽ ചെയർമാനായുള്ള പുതിയ പാർട്ടിയുടെ പേര്.

എൻഡിഎയുടെ ഘടക കക്ഷിയാകുവാനാണ് തീരുമാനം.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡൻ്റായിരുന്ന സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് – ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

എൻഡിഎയുടെ ഘടക കക്ഷിയാകുവാണ് തീരുമാനം എന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.

കോട്ടയത്ത് നടന്ന യോഗത്തിലാണ് പുതിയ പാർട്ടി രൂപീകരണ യോഗം നടന്നത്.

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും യോഗത്തിലേക്ക് എത്തി സജിയെ സ്വാഗതം ചെയ്തു.

മോൻസ് ജോസഫിൻ്റെ നിലപാടുകളും, അവഗണനയും എന്ന കാരണം മാത്രമാണ് താൻ യുഡി എഫ് വിടുന്നതെന്നും സജി ആവർത്തിച്ചു.

തന്നെ ബോധപൂർവ്വം മോൻസ് ജോസഫ് തകർക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെ വിജയിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

ഡോ. ദിനേശ് കർത്തയാണ് പാർട്ടിയുടെ വർക്കിംങ് ചെയർമാൻ.

Leave a Reply

spot_img

Related articles

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...

ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ്‌ ചന്ദ്രശേഖറെ പ്രഖ്യാപിച്ചു

സംസ്ഥാന ബി ജെ പിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ്...