ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സജി നന്ത്യാട്ട്. ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവിരോധം. ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ല. ബി ഉണ്ണികൃഷ്ണന് തന്നോട് പഠിക്കുന്ന കാലം മുതലുള്ള വിരോധം. സി എം എസ് കോളേജിൽ ബി ഉണ്ണികൃഷ്ണന്റെ പാനലിനെ താൻ തോൽപ്പിച്ചിരുന്നു. അന്ന് മുതലുള്ള വിരോധമാണ്. വിൻ സിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. ഇന്നത്തെ ഫിലിം ചേമ്പർ യോഗം തനിക്കെതിരായ പരാതി ചർച്ച ചെയ്യും.വിൻ സി യുടെ പരാതി; ഐ സി റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്നും സജി നന്ത്യാട്ട്.