മദ്യവില്‍പ്പന പാടില്ല

ലോക്‌സഭ തിരഞ്ഞെടുപ്പു് നടക്കുന്നതിനാല്‍ ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 വൈകിട്ട് ആറു മണി വരെയുള്ള 48 മണിക്കൂര്‍ സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചു.

വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിനും മദ്യ നിരോധനം ബാധകമാണ്.

നിരോധനമുള്ള ദിവസങ്ങളില്‍ മദ്യവില്‍പന ഷോപ്പുകള്‍, ബാര്‍ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴി മദ്യം വില്‍ക്കാനോ നല്‍കാനോ പാടില്ല.

സ്വകാര്യ സ്ഥലത്തും പൊതുസ്ഥലത്തും നിരോധനം ബാധകമാണ്. വ്യക്തികള്‍ മദ്യം ശേഖരിച്ച് വെക്കുന്നതും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മദ്യം സൂക്ഷിക്കുന്നതും കുറ്റകരമാണ്.

നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ അബ്കാരി നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കും.

വോട്ടര്‍മാരെ മദ്യമോ മറ്റ് പാരിതോഷികങ്ങളോ നല്‍കി സ്വാധീനിക്കുന്നത് 1951 ലെ ജനപ്രാതിനിത്യ നിയമമനുസരിച്ച് കുറ്റകരമാണ്.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...