സമം കലാലയ മൈക്രോ ഫിലിം ഫെസ്റ്റ് എൻട്രികൾ 15 വരെ സമർപ്പിക്കാം

‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന കേരള സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി, ഭാരത് ഭവന്റെ സംഘാടനത്തിൽ, സംസ്ഥാനതലത്തിൽ കലാലയ ഡിജിറ്റൽ ഫിലിം മേക്കിങ് മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്നത് ജൂലൈ 15 വരെ നീട്ടി.

 സ്ത്രീധനം, അസമത്വം, പെൺകുട്ടികളോടുള്ള അതിക്രമം തുടങ്ങി സമൂഹത്തിൽ ആപൽക്കരമായി നിലനിൽക്കുന്ന ദുരവസ്ഥകളോട് നീതിപൂർവ്വം പ്രതികരിക്കുന്ന ഫിക്ഷനുകൾ,ശക്തമായ സന്ദേശം നൽകുന്ന റീൽസ്, പ്രതിസന്ധികളോട് പൊരുതി  മുന്നേറിയ സ്ത്രീകളുടെ അതിജീവനം മുന്നോട്ട് വയ്ക്കുന്ന  ഹ്രസ്വ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.


3 മുതൽ 5 മിനിട്ടുവരെ ദൈർഘ്യമുള്ള ഫിക്ഷനുകൾ, 30 സെക്കന്റ് മുതൽ 1 മിനിട്ട് വരെ ദൈർഘ്യമുള്ള റീൽസ്,5 മിനിട്ട് വരെ ദൈർഘ്യമുള്ള അതിജീവന കരുത്തിന്റെ സ്ത്രീ ജീവിത സാക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഡോക്യുമെന്ററി എന്നീ കലാലയ സൃഷ്ടികൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം samammicrofilmfest@gmail.comഎന്നമെയിലിലേക്കോ  മെമ്പർ സെക്രട്ടറി ഭാരത് ഭവൻ തൃപ്തി ബംഗ്ലാവ്, തൈക്കാട് എന്ന വിലാസത്തിൽ പെൻഡ്രൈവിലോ 2024 ജൂലൈ 15 നകം  അയച്ചു നൽകാവുന്നതാണ്.

മികച്ച സൃഷ്ടികൾക്ക് ക്യാഷ് അവാർഡും,  ഫലകവും, സാക്ഷ്യപത്രവും നൽകും .കൂടുതൽ വിവരങ്ങൾക്ക് 0471 4000 282

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...