കര്‍ഷക പ്രതിഷേധങ്ങള്‍ അടച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തിനെതിരേ മാര്‍ച്ച് 28 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് കര്‍ഷകരോട് എസ്‌കെഎം ആവശ്യപ്പെട്ടിരിക്കുന്നത്.കര്‍ഷകര്‍ക്കെതിരേയുള്ള പഞ്ചാബ് പൊലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.പഞ്ചാബില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ 28ന് ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് എസ്‌കെഎം ദേശീയ ഏകോപന സമിതിയുടെ ആഹ്വാനം. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ഉള്‍പ്പെടെ എല്ലാ സംഘടനകളോടും പ്രതിഷേധത്തില്‍ പങ്കെടുക്കാനും അടിച്ചമര്‍ത്തലിനെതിരെ മുന്നോട്ട് വരാനും സംഘടന അഭ്യര്‍ത്ഥിച്ചു.