സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ശുചിത്വവും മാലിന്യ സംസ്‌കരണവും ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

മാലിന്യസംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.

കുട്ടികളിലെ സ്വഭാവ രൂപീകരണവേളയില്‍ തന്നെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ അവരെ പഠിപ്പിക്കണമെന്നും അതിനായി കുട്ടികള്‍ ശീലിക്കേണ്ട ശരിയായ  ശൈലികള്‍ സംബന്ധിച്ച കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ഏറെ നാളായുള്ള ആവശ്യമാണ് ഇതിലൂടെ സാധ്യമാവുന്നത്.

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ വിഷയങ്ങളില്‍ ശരിയായ ബോധ്യങ്ങളുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി.ജോസ് പറഞ്ഞു.


എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം എന്ന പ്രധാന തലക്കെട്ടോടുകൂടി തുടങ്ങുന്ന പാഠഭാഗത്തില്‍ സ്വന്തം വിദ്യാലയത്തിന്റെ ശുചിത്വ നിലവാരം വിലയിരുത്താന്‍ ഉതകുന്ന തരത്തിലുള്ള പട്ടികകളും മാലിന്യ പരിപാലനത്തിന്റെ  അടിസ്ഥാന മാനദണ്ഡങ്ങളും മാലിന്യം വലിച്ചെറിഞ്ഞാല്‍ സംഭവിക്കാവുന്ന ദൂഷ്യവശങ്ങളും അനുബന്ധ വിഷയങ്ങളുമാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.

ശുചിത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നത് ലക്ഷ്യമാക്കി  ഉറവിടത്തില്‍ തരംതിരിക്കലും ഇതിനായി വ്യത്യസ്ത ബിന്നുകള്‍ ഉപയോഗിക്കുന്നതും ഭക്ഷണമാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിലൂടെ വളമാക്കി മാറ്റുന്നതും പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്നു. 

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...