സന്നിധാനത്ത് ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും

അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, വയർ സംബന്ധമായ അസുഖങ്ങൾ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ചികിത്സാ സൗകര്യമുണ്ട്. ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണെന്ന് ഡിസ്പെൻസറിയുടെ ചുമതലയുള്ള ചാർജ് മെഡിക്കൽ ഓഫീസർ ഡോ. എച്ച് കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലത്ത് ഇതുവരെ 5,632 പേർ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേർക്ക് ചികിത്സ നൽകുന്നുണ്ട്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെൻസറി പ്രവർത്തിക്കും. ശരീരത്തിൽ എണ്ണ തേച്ചുള്ള ഉഴിച്ചിൽ(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കൽ, ഒടിവിനും ചതവിനുമുള്ള ബാൻഡേജ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....