സർവ്വീസസിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫി കിരീടം സർവ്വീസസിന്.

ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സർവീസസ്.

ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് ഗോവയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

സുവർണ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67-ാം മിനുട്ടിലെ ലോംഗ് റേഞ്ചറിലൂടെ പി.പി. ഷഫീലാണ് സർവീസസിനെ വിജയത്തിലേക്ക് നയിച്ചത്.

ഗോവയുടെ തുടർച്ചയായുള്ള മുന്നേറ്റങ്ങള്‍ സർവീസസിനെ ആദ്യ പകുതിയില്‍ പ്രതിരോധത്തിലാക്കി.

15-ാം മിനുട്ടില്‍ തന്നെ ഗോവ ഗോളിന് അടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല.

ആദ്യ പകുതി ഗോവയുടെ മുന്നേറ്റങ്ങളില്‍ നിറഞ്ഞു നിന്നു. ക‌ടുത്ത ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിലും സ്ഥിതി സമാനമായിരുന്നു.

രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ പി.പി. ഷഫീലിന്റെ ഷോട്ട് ഗോവൻ ഗോളിക്ക് തടയാനായില്ല.

67-ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച്‌ സർവീസസ് ഒരു ഗോളിന് മുന്നിലെത്തി.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ ആക്രമണങ്ങള്‍ ഗോവ കടുപ്പിച്ചെങ്കിലും സർവീസസ് ഉയർത്തിയ പ്രതിരോധത്തെ മറികടക്കാനായില്ല.

ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ സർവീസസ് മുത്തമിട്ടതോടെ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോവ നിരാശയോടെ മടങ്ങി.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...