സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും.രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും എസ്‌എസ്‌ഇഎന്‍ ആപ്പിലൂടെയും കാണാം.പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ താരത്തിനു ഇന്ന് കളിക്കാന്‍ സാധിക്കില്ല. ഫൈനലിനു ഇറങ്ങുമ്ബോള്‍ കേരളത്തിനു ക്ഷീണമുണ്ടാക്കുന്ന കാര്യം ഇതാണ്. മനോജിനു പകരം ആദില്‍ അമല്‍ കളിച്ചേക്കും. ബംഗാള്‍ ടീം സന്തുലിതമാണ്. കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനല്‍ നേരിടേണ്ടത്. കേരളം 5-4-1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്സല്‍ ഏക സ്ട്രൈക്കറാകും. നിജോ ഗില്‍ബര്‍ട്ട് അടക്കമുള്ളവരാണ് മധ്യനിര. ബംഗാള്‍ 4-3-3 ഫോര്‍മേഷനായിരിക്കും പരീക്ഷിക്കുക.അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ 16ാം ഫൈനലാണിത്. ബംഗാളിന് 47ാം ഫൈനലും. ബംഗാളിന് 32 കിരീടങ്ങളാണുള്ളത്. കേരളത്തിന് ഏഴും.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...